കുണ്ടൂർ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഈ മാസം 27 28 29 തീയതികളിൽ തൃശൂരിൽ വച്ച് നടത്തുന്നു കേരള യുവജന സമ്മേളന പ്രചരണ ഭാഗമായി കുണ്ടൂര്‍ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ബൈക്ക് റാലി നടന്നു കുണ്ടൂർ മൂലക്കലില്‍ നിന്ന് തുടങ്ങി സർക്കിളിലെ മുഴുവൻ യൂണിറ്റുകളിലും സഞ്ചരിച്ച് ചെറുമുക്ക് പള്ളിക്കത്താഴത്ത് സമാപന ചടങ്ങോട് കൂടി റാലി സമാപിച്ചു . എസ്‌വൈഎസ് തിരൂരങ്ങാടി സോണ്‍ ജനറൽ സെക്രട്ടറി നൗഫൽ മച്ചിങ്ങത്താഴം കുണ്ടൂർ സർക്കിൾ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് അലവിക്കുട്ടി സുന്നത്ത് നഗർ സര്‍ക്കിള്‍ സി സി ശംസുദ്ധീന്‍ സഅദി മൂലക്കല്‍ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ചെയ്തു. ഹാരിസ് സഖാഫി, ഷാഫി സഖാഫി ,അസ്ഹര്‍ അഹ്സനി, നൗഷാദ് കുണ്ടൂർ യഹ്‌യ അഹ്‌സനി ,ഫക്രുദ്ദീൻ നേതൃത്വം നൽകി

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com