Thursday, September 18News That Matters
Shadow

വീണ് കിട്ടിയ അഞ്ചര പവൻ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി.

മൂന്നിയൂർ: കുന്നത്ത് പറമ്പ് അങ്ങാടിയിലെ ഓഡിറ്റോറിയം പരിസരത്തെ റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തിൽ തിരിച്ച് ഏൽപ്പിച്ച് മാതൃകയായി മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വാൽ പറമ്പിൽ അബ്ദുറഹ്മാൻ . മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ അഹമ്മദ് എന്ന കുണ്ടിൽ ബാവയുടെ ഭാര്യയുടെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ സ്വർണ്ണാഭരണമാണ് സത്യസന്ധ്യതയുടെ പര്യായമായ അബ്ദുറഹ്മാനിലൂടെ തിരിച്ച് കിട്ടിയത്. കഴിഞ്ഞ ദിവസമാണ് പ്രഭാത സവാരിക്കിടെ കുന്നത്ത് പറമ്പ് അങ്ങാടിയിൽ വെച്ച് അഞ്ചര പവന്റെ സ്വർണ്ണ ചെയിൻ വീണ് കിട്ടുന്നത്. ആദ്യം റെഡിമെയ്ഡ് ആഭരണമാണെന്ന് കരുതിയെങ്കിലും ശ്രദ്ധിക്കാതെയിരിക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞില്ല. അൽപം മുന്നോട്ട് പോയ അബ്ദുറഹ്മാൻ വീണ്ടും തിരിച്ച് വന്ന് ആഭരണം കയ്യിലെടുത്ത് നോക്കിയപ്പോൾ നല്ല കനം തോന്നിയതോടെ സ്വർണ്ണം തന്നെയെന്ന് അബ്ദുറഹ്മാന് തോന്നുകയും തന്റെ ബന്ധു നടത്തുന്ന ചെമ്മാട്ടെ ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ അഞ്ചര പവൻ സ്വർണ്ണമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. കുന്നത്ത് പറമ്പിലെ ഓഡിറ്റോറിയത്തിൽ വനിതകളുടെ യോഗ നടക്കുന്നതിനാൽ അവിടെ വന്നവരുടെ ആരുടെയെങ്കിലുമായിരിക്കുമെന്ന സംശയത്തിൽ യോഗക്ക് വന്ന തന്റെ ഭാര്യയോട് വിവരം പറഞ്ഞ് അവരുടെ വാട്സാപ് ഗ്രൂപ്പിൽ അന്വേഷിച്ചെങ്കിലും അവരുടെതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരം ലഭിച്ചു. തുടർന്ന് നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വിവരം അറിയിക്കുകയായിരുന്നു. രാവിലെ സുബ്ഹി നമസ്കാരവും കഴിഞ്ഞ് ഗൾഫിൽ പോവുന്ന വേങ്ങരയിലലുള്ള സഹോദരനെ യാത്രയക്കുന്നതിനാണ് അഹമ്മദും ഭാര്യയും സ്കൂട്ടറിൽ ചുഴലിയിൽ നിന്നും കുന്നത്ത് പറമ്പ് വഴി യാത്ര ചെയ്തത്. ഇതിനിടയിലാണ് ആഭരണം നഷ്ടപ്പെടുന്നത്. വേങ്ങരയിൽ എത്തിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്. വീട്ടിൽ ഉണ്ടാവുമെന്ന ധാരണയിൽ ഇരിക്കുകയും വീട്ടിൽ വന്ന് നോക്കിയപ്പോൾ അവിടെ കാണാതിരിക്കുകയും ചെയ്തു. ഇതിനിടയിൽ സുഹ്രുത്ത് വഴി ഒരു സ്വർണ്ണാഭരണം കനത്ത് പറമ്പിൽ കിട്ടിയതായ വിവരം അറിയുകയും അന്വേഷിച്ചപ്പോൾ നഷ്ടപ്പെട്ട തങ്ങളുടെ സ്വർണ്ണാഭരണമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ആഭരണം തിരൂരങ്ങാടി സ്റ്റേഷനിൽ വെച്ച് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർ (പി.ആർ.ഒ) അഷ്റഫ്, നാട്ടുകാരായ ബ്ലോക്ക് സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, അഷ്റഫ് കളത്തിങ്ങൽ പാറ, സി.എം.അബ്ദുൽ കരീം എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച് അബ്ദുറഹ്മാൻ ഉടമസ്ഥനെ ഏൽപിച്ചത്. ഒരു ബേക്കറി തൊഴിലാളിയായിരുന്ന അബ്ദുറഹ്മാൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജോലിക്ക് പോവാൻ കഴിയാതെ വീട്ടിൽ വിശ്രമിക്കുകയാണ്.അബ്ദുറഹ്മാന്റെ സത്യസന്ധതയെ ഇൻസ്പെക്ടർ അടക്കമുള്ളവർ അഭിനന്ദിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL