സംസ്ഥാനപാതയായ അരീക്കോട് പരപ്പനങ്ങാടി റോഡിന്റെ ഭാഗമായി കടന്ന് പോകുന്ന കൊളപ്പുറം സൗത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഏറെക്കാലമായി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഇത് സർക്കാരിന്റെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പെട്ടെന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ സജ്ന അൻവർ, വിപിന അഖിലേഷ് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com