
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ. സ്കൂൾ, കോളേജ് ലൈബ്രറികൾ ശാക്തീകരിക്കുന്നതിലൂടെ മികച്ച എഴുത്തിന്റെയും വായനയുടെയും സംസ്കാരം രൂപപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ‘വോട്ട് ചരിതം 2026’ പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി.ഒ സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ എം. അബ്ദുറഹിമാൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ റഷീദ്, കോളേജ് മാനേജർ എം.കെ ബാവ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി സക്കീർ ഹുസൈൻ, ഗായകൻ ഫിറോസ് ബാബു, തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ്, ചന്ദ്രിക മലപ്പുറം ബ്യൂറോ ചീഫ് ഇഖ്ബാൽ കല്ലുങ്ങൽ, പരപ്പനങ്ങാടി ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വ. സി.പി മുസ്തഫ, ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡന്റ് കെ.ടി മുഹമ്മദ് ഷാജു, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ഐഡിയ സ്റ്റാർ സിംഗർ റണ്ണർഅപ്പ് തീർത്ഥ സത്യന്റെ സംഗീത വിരുന്നും, ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
