പടിക്കൽ: മുപ്പത്തി മൂന്നാമത് എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിനായുള്ള പന്തൽ കാൽ നാട്ടൽ കർമം പടിക്കലിൽ വെച്ച് നടന്നു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറയാണ് കാൽനാട്ടൽ കർമം നിർവഹിച്ചത്. ജൂൺ 13, 14 തീയതികളിലായി പടിക്കലിൽ വെച്ചാണ് ഈ വർഷത്തെ ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ബഷീർ ഹാജി പടിക്കൽ, എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി.കെ ഹംസ മുസ്ലിയാർ പടിക്കൽ എന്നിവർ പങ്കെടുത്തു. കൂടാതെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ്.എസ്.എഫ് ഡിവിഷൻ ഭാരവാഹികളായ ആദിൽ അമീൻ, മുഹമ്മദ് ഷിബിലി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

