Tuesday, April 7News That Matters
Shadow

തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടറായി അനിഷ് പി ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പുതിയ ഹൗസ് ഓഫീസറായി (SHO) ഇൻസ്പെക്ടർ അനിഷ് പി. ചുമതലയേറ്റു. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ.മാറിയ ഒഴിവിലാണ് പുതിയ നിയമനം. ​പ്രദേശത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ജനമൈത്രി പോലീസ് സംവിധാനം ശക്തമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം തിരൂരങ്ങാടിയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL