Sunday, March 1News That Matters
Shadow

ഇരുമ്പുചോല എ.യു.പി സ്കൂളിൽ ‘കുട്ടിത്തോട്ടം’ വിളവെടുപ്പ് നടത്തി

എ.ആർ. നഗർ: ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഉച്ചഭക്ഷണ-ഇക്കോ ക്ലബ്ബുകൾ സംയുക്തമായി ഒരുക്കിയ ‘കുട്ടിത്തോട്ടം’ ആദ്യഘട്ട വിളവെടുപ്പ് നടത്തി. തോട്ടത്തിൽ നിന്ന് ലഭിച്ച പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഭവമാക്കി നൽകി. വരും ദിവസങ്ങളിൽ പച്ചക്കറിത്തോട്ടം കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് കൺവീനർ അറിയിച്ചു. പ്രധാനധ്യാപിക ജി. സുഹ്റാബി, പിടിഎ ഉപാധ്യക്ഷരായ ബഷീർ കാവുങ്ങൽ, മുനീർ തലാപ്പിൽ, ഫൈസൽ കാവുങ്ങൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ്ബ് അംഗങ്ങളായ ഇസ്ഹാഖ് എ.വി, ഇർഷാദ് പാക്കട, മുനീർ വിലാശ്ശേരി, സമിയ്യ ഹസ്ന, താഹിറ, ഹമീദ് കെ.എം, ഫർഹത്ത്, നസീറ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL