Sunday, March 1News That Matters
Shadow

പങ്കാളിത്ത പെൻഷനെതിരെ പ്രതിഷേധം; എ.ആർ നഗറിൽ എൻ.പി.എസ് എംപ്ലോയീസ് പ്രതിഷേധ സംഗമം നടത്തി

എ.ആർ നഗർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്ത ഇടതു സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൻ.പി.എസ് എംപ്ലോയീസ് ഇരുമ്പുചോല എ.യു.പി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമത്തിന് ഷഫീഖ് മൂഴിക്കൽ, കെ.ടി അഫ്സൽ, ശമീം നിയാസ്, ആശിഖ് കാവുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL