വയനാട് ദുരിത ബാധിതർക്കായി കേരള എൻ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടുകൾക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്. കോളേജ് എൻ എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം.കെ ബാവ സാഹിബ് യൂണിവേഴ്സിറ്റി എൻ എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ശിഹാബ് ന് കൈമാറി. വളണ്ടിയർ തീർഥ എൻഎസ്എസ് ഗീതം ചൊല്ലി. പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ്. എം സ്വാഗതം പറഞ്ഞു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അസീസ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. ശിഹാബ് വിദ്യാർത്ഥികളുമായി സംവദിച്ചു .പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഷബീർ വിപി ആശംസകളർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ മുനീഷ് നന്ദി പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com