Sunday, December 7News That Matters
Shadow

സൽമാനുൽ ഫാരിസിന് വീൽചെയർ നൽകി സഹപാഠികൾ

തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സൽമാനുൽ ഫാരിസിന് പിറന്നാൾ ആശംസയായി സഹപാഠികൾ ചേർന്ന് ഇലക്ട്രിക്കൽ വീൽചെയർ സമ്മാനിച്ചു. കൂട്ടുകാർ ഒരുക്കിയ ഈ സ്‌നേഹപൂർവ്വമായ സമ്മാനം സ്കൂൾ മാനേജർ ശ്രീ എം.കെ. ബാവ ഔപചാരികമായി സൽമാനുൽ ഫാരിസിന് കൈമാറി.സ്നേഹവും കരുതലും നിറഞ്ഞ ഈ വേറിട്ട പിറന്നാൾ മുഹൂർത്തം അധ്യാപകരും വിദ്യാർത്ഥികളും സാക്ഷിയായിരുന്നു. സഹപാഠികളുടെ ഈ മഹത്തായ മനസ് സ്കൂൾ വിദ്യാർത്ഥി സമൂഹത്തിന് അഭിമാന നിമിഷയമായി. ഫാരിസിന്റെ സ്കൂളിലേക്കുള്ള യാത്ര കൂടുതൽ സ്വതന്ത്രവും ആത്മവിശ്വാസപൂർണ്ണവുമാകട്ടെ എന്നാശംസിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വികസന കാര്യ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ , യതീംഖാന സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ്, ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , കൗൺസിലറും എം.ടി.എ പ്രസിഡണ്ടുമായ സമീന മൂഴിക്കൽ , പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ , സ്റ്റാഫ് സെക്രട്ടറിമാരായ ടി. സാലിം, എ.പി അലവി , സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ, സി.പി നസ്റുള്ള തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL