തിരൂരങ്ങാടി: പിഎസ്എംഓ കോളേജ് വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ്റെ പ്രകാശനവും മൊമന്റോ വിതരണവും നടന്നു. യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാമിൽ വി അദ്ധ്യക്ഷനായി കോളേജ് മാനേജർ എം.കെ ബാവ മാനേജേറിയൽ അഡ്രസ്സും, പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. നിസാമുദ്ദീൻ പ്രിൻസിപ്പൽ അഡ്രസ്സും നൽകി. ചടങ്ങിലെ മുഖ്യാതിഥി, ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. മാഗസിൻ്റെ ചീഫ് എഡിറ്ററായ പ്രിൻസിപ്പൽ ഡോ. അസീസ് കെ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയൻ അഡ്വൈസർ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ് അബ്ദുൽ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്മാൻ കാരി, മാഗസിൻ കമ്മിറ്റി മെമ്പർ ഷഫീൻ എം.പി എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി എഡിറ്ററായ അഹമ്മദ് നിഹാൽ സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഫവാസ് കെ നന്ദിയും പറഞ്ഞു
