Wednesday, September 17News That Matters
Shadow

തിരുരങ്ങാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് NFPR നിവേദനം നൽകി

തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മതിയായ ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറെ പ്രയാസത്തിലാണന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകികഷ്‌ടിച്ച് 40 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ക്ലാസ് മുറിയിൽ ഇപ്പോൾ ഇരിക്കുന്നത് 60 കുട്ടികളാണ്. മുറി സൗകര്യമില്ലാത്തതിനാൽ ലൈബ്രറിയും ലാബും ക്ലാസ് മുറിയാക്കി പഠനം നടത്തുകയാണ് ഇവിടെ. കുട്ടികൾ ഞെങ്ങി ഞെരുങ്ങി ഇരുന്നാണ് പഠനം നടത്തുന്നത്. ‌സ്റ്റേജും ലാബും ക്ലാസ് മുറിയാക്കി കഴി ഞ്ഞപ്പോൾ ബാക്കിയുണ്ടായിരു ന്നത് ലൈബ്രറിയും സെമിനാർ ഹാളുമായിരുന്നു. ഒടുവിൽ അതും ക്ലാസ് മുറിയാക്കി മാറ്റേണ്ടി വന്നു. സ്‌കൂളിൽ ഹയർ സെക്കൻഡറിയിൽ13 ബാച്ചുകളാണുളളത്. ഇതിന് 26 ക്ലാസ് മുറികളാണ് വേണ്ടത്. എന്നാൽ ഇവിടെ 21ക്ലാസ് മുറികളാണുള്ളത്. കഴിഞ്ഞ വർഷം 2 അഡീഷനൽ ബാച്ച് അനുവദിച്ചതോടെയാണ് 13 ആയത്. ഈ കുട്ടികൾക്ക് ഇരി ക്കാൻ സൗകര്യമില്ലാത്തതിനാൽ ‌സ്റ്റേജും ജ്യോഗ്രഫി ലാബും ക്ലാ സ് മുറിയാക്കി മാറ്റിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ഞം പദ്ധതിയിൽ ഉൾപ്പെ ടുത്തി സ്‌കൂളിൻ്റെ ഭൗതിക സാ ഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതി നായി പാസ്സാക്കിയ മൂന്ന് കോടി രൂപ സ്റ്റേഡിയം നിർമാണത്തിന് വകമാറ്റി ചെലവഴിക്കാൻ ഉദ്ദേശി ച്ചത് ഇപ്പോഴത്തെ ക്ലാസ് മുറികളുടെ അഭാവത്തിൽ സ്‌കൂളിന് കെട്ടിടം പണിയാൻ തന്നെ വകയിരുത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ആറ് ക്ലാസ്‌റൂമുകളും ഹൈസ്‌കൂൾ വി ഭാഗത്തിന് നാല് ക്ലാസ്സ് റൂമുകളും ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ പൊതു വിദ്യാഭ്യാസ എം വകുപ്പ്. സർക്കാർ ഉത്തരവ് പ്രകാരം(സാധാ) നം. 4755/2017/ നടപ്പിലാക്കണമെന്നും വിദ്യാകിരൺ പദ്ധതിആയത് കൊണ്ട് കുട്ടികളുടെ പഠന നിലവാരത്തിന് മുൻഗണന നൽകണമെന്നും അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും എൻ എഫ് പി ആർ ഭാരവാഹികളായ മലപ്പുറം ജില്ലാ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ പൂക്കത്ത്, താലൂക്ക് ഭാരവാഹികളായ അറഫാത്ത് എംസി,അഷ്റഫ് കളത്തിങ്ങൽപ്പാറ,ബിന്ദു അച്ഛമ്പാട്ട്’ എന്നിവർ ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

ഫോട്ടോ : വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിക്ക് എൻ എഫ് പി ആർ ഭാരവാഹികൾ നിവേദനം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL