തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരൂരങ്ങാടി; തലപ്പാറ കഴിഞ്ഞദിവസം വാഹനപകടത്തിൽ തോട്ടിലേക്ക് വീണ് മരണപ്പെട്ട സഹോദരന്റെ മയ്യത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോലീസിന് ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ബന്ധുക്കൾ കൊണ്ടു പോയി. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത് ഇടിയുടെ ആഘാതത്തില്‍ യുവാവ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല. രാവിലെ തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങുകയായിരുന്നു.
