പരപ്പനങ്ങാടി: ജൂൺ 21 അന്താരാഷ്ട്ര യോഗദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ച് വാക്കേഴ്സ് ക്ലബ്ബും പരപ്പനങ്ങാടി ബി. ഇ. എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി സ്റ്റുഡൻസും. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിപ്സൺ മാസ്റ്റർ സ്വാഗതം പറയുകയും പ്രധാനാധ്യാപിക ശ്രീമതി. ആൻസി ജോർജജ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പരപ്പനങ്ങാടി എസ് എച്ച്. ഒ. ശ്രീ. വിനോദ് വലിയാട്ടൂർ നിർവഹിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായി മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി. വിനോദ് പങ്കെടുത്തു. വാക്കേഴ്സ് ക്ലബ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി കുട്ടികൾക്ക് യോഗ പരിശീലനം നൽകി. എസ്പിസി കോഡിനേറ്റർമാരായ ശ്രീമതി അയന ടീച്ചർ, ശ്രീമതി നവ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
