Thursday, September 18News That Matters
Shadow

സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസ കോപ്ലക്സ് മീറ്റ്

തിരൂരങ്ങാടി : സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം. മദ്രസകളെ ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുനപരിശോധിക്കണമെന്നും സംയുകത്ത തിരൂരങ്ങാടി മണ്ഡലം മദ്രസ കോപ്ലക്സ് മീറ്റ് അഭിപ്രായം പ്രകടിപ്പിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ നിർവ്വഹിച്ചു. നൗഷാദ് ചോനാരി അധ്യക്ഷത വഹിച്ചു. മുഫത്തിഷ് ആബിദ് സലഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എൻ.പി. അബു മാസ്റ്റർ , മുനീർ താനാളൂർ, താപ്പി ഉമ്മർ, സി.വി.എം.ഷെരീഫ്, നൗഫൽ അൻസാരി, നബീൽ ചെറുമുക്ക് സംസാരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി:ഹംസ മാസ്റ്റർ കരുമ്പിൽ, രക്ഷാധികാരികൾ എൻ.പി. അബു മാസ്റ്റർ, ടി. അബ്ദുറഹിമാൻ, റസാഖ് ബാവ, ടി.റഹീബ് സി.കെ.അഷ്റഫ് പ്രസിഡണ്ട് അയ്യൂബ് കുന്നുമ്മൽ, ആക്ടിംങ്ങ് പ്രസിഡണ്ട് : മുനീർ താനാളൂർ ,വൈസ് പ്രസിഡണ്ടുമാർ : ഹംസ പുതുപറമ്പ്, റഫീഖുൽ അക്ബർ കൊടിഞ്ഞി , സുൽഫീക്കർ കളിയാട്ടുമുക്ക്, ജനറൽ സെക്രട്ടറി : സി.വി.എം. ഷരീഫ് കക്കാട്, നൗഫൽ അൻസാരി, റംല ടീച്ചർ,നബീൽ സ്വലാഹി, ട്രഷറർ : ആദിൽ മുബാറക്ക് സലഫി എന്നിവരെ തെരെഞ്ഞെടുത്തു പ്രസ്തുത യോഗത്തിൽ വിവിധ വിംഗുകൾക്കുള്ള കൺവീനർമാരെയും തെരെഞ്ഞെടുത്തു. മണ്ഡലത്തിലെ മുഴുവൻ മദ്രസകളിലെയും അധ്യാപകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL