വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വായനയും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ധനേഷ് സി., ശിഹാബുദീൻ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കൽ), പദപ്രശ്നം, സ്കൂൾ ലൈബ്രറിയിലെ കൂടുതൽ പുസ്തകം വായിച്ച കുട്ടികൾക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം, എഴുത്തുകാരുമായി അഭിമുഖം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കൽ, ഗണിത ക്വിസ് തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും
