ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ഇർഷാദ് പി.ടി. മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു.