പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തിൽ വരുംതലമുറക്ക് തണലേകാൻ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിൽ ക്ലബ്ബിലെ മെമ്പർമാർ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അധ്യക്ഷത വഹിച്ചു. തുടർന്ന് 2025 പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശമായ “സേ നോ ടു പ്ലാസ്റ്റിക് ” – കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളിൽ റിട്ടയേർഡ് അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഗ്രാൻഡ് അഷ്റഫ്, റഹ്മത്ത് . പി , സഹൽ .കെ പി , യൂനുസ് കെ , റാഫി മാസ്റ്റർ , രാജേഷ് എന്നിവർ സംബന്ധിച്ചു.
