24 മത് വിവാഹ വാർഷിക ദിനത്തിൽ രക്തദാനം ചെയ്തു ദമ്പതികൾ മാതൃകയായി. ഇഷ ഗോൾഡ് & ഡയമണ്ട് മാനേജിംഗ് ഡയറക്ടറും, പരപ്പനങ്ങാടി
മുൻസിപ്പാലിറ്റി മുൻ കൗൺസിലറും, റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റും, കലാ- സാംസ്കാരിക – ജീവകാരുണ്യ രംഗത്ത് നിറസാനിധ്യമായ നൗഫൽ ഇല്ലിയൻ തൻ്റെ 37 മത്തെ തവണ രക്തദാനം വിവാഹ വാർഷികദിനത്തിൽ നടത്തിയപ്പോൾ ഭാര്യ തസ്നയുടെ ആദ്യ ഘട്ട രക്തദാനവുമായി മാറി. പരപ്പനങ്ങാടി മർച്ചൻ്റെസ് അസോസിയേഷൻ, എം.വി.ആർ ക്യാൻസർ സെൻ്റർ& റിസർച്ച് ഇൻസ്റ്റിറ്റൂട്ട്, നഹാസ് ഹോസ്പിറ്റൽ പരപ്പനങ്ങാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഹാസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന രക്തദാന ക്യാമ്പിലാണ് ഈ ദമ്പതികൾ
രക്തം ദാനം നൽകിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com