തിരൂരങ്ങാടി വയനാട് ദുരിതബാധിതർക്കായി എസ് എം ഒ എൻ എസ് എസ് സ്വരൂപിച്ച ബാക്കി ഒന്നര ലക്ഷം രൂപ പി എസ് എം ഒ കോളേജ് മാനേജർ എം കെ ബാവ സാഹിബ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ഷിഹാബിന് കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആണ് കൈമാറിയത്. നേരത്തെ കോളേജ് എൻ എസ് എസ് യൂണിറ്റ് വയനാട്ടിലേക്കായി ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളും നൽകിയിരുന്നു. കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി എൻ എസ് എസ് വാങ്ങിയ വീൽ ചെയറുകൾ കോളേജ് മാനേജർ പ്രിൻസിപ്പൽ ഡോ. കെ അസീസ്ന് കൈമാറുകയും കൂടാതെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തി വരുന്ന ജൈവ കൃഷിയിൽ നിന്നുള്ള ലാഭവും നവീകരിച്ച പേനയിൽ നിന്നുള്ള ലാഭവും തിരുരങ്ങാടി യതീംഗാനക്ക് കൈമാറുന്നതിനായി കോളേജ് മാനേജറെ എൻ എസ് എസ് വിദ്യാർത്ഥികൾ ഏൽപ്പിക്കുകയും ചെയ്തു. പി. എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൾ ഡോ.കെ അസീസ് അധ്യക്ഷനാവുകയും കാലികറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോഡിനേറ്റർ ഡോ.എൻ.എ ശിഹാബ് മുഖ്യാതിഥിയാവുകയും ചെയ്തു. എൻ എസ് എസ് വിദ്യാർത്ഥികളുടെ നല്ല പ്രവർത്തനത്തെ യൂണിവേഴ്സിറ്റി കോർഡിനേറ്ററും മാനേജറും പ്രിൻസിപ്പലും പ്രശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ് എം. ചടങ്ങിന് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.നൗഫൽ പി.ടി, മുൻ പ്രോഗ്രാം ഓഫീസർ ഡോ.ശബീർ വി.പി എന്നിവർ ആശംസകളർപ്പിച്ചു. എൻ.എസ്.എസ് സെക്രട്ടറി ശഫീൻ ചടങ്ങിന് നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com