എ ആര് നഗര്‍: നികുതികൊള്ള അവസാനിപ്പിക്കുക സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂ നികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനെതിരെ അബ്ദുറഹിമാന് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ആര് നഗര്‍ വില്ലേജ് ഓഫീസ് പരിസരത്ത് അബ്ദുറഹിമാന് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി അംഗം എ കെ എ നസീര്‍
ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില് ഇബ്രാഹിം കുട്ടി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്, പി കെ മൂസ ഹാജി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മൊയ്ദീന് കുട്ടി മാട്ടറ, ഹസ്സന് പി കെ, സക്കീര്‍ ഹാജി, സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈഖ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തില്‍, പ്രമോദ് ചാലില്‍, വിബിന അഖിലേഷ്, സുഹറ പുള്ളിശ്ശേരി, മുഹമ്മദ് ബാവ, അബൂബക്കര്‍ പുകയൂര്‍ രാമദാസ്, അസ്ലം മമ്പുറം എന്നിവര്‍ നേതൃത്വം നല്കി, മണ്ഡലം സക്രട്ടറി രാജന് വാക്കയില്‍ സ്വാഗതവും നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഫിര്‍ദൗസ് പി കെ നന്ദിയും പറഞ്ഞു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com