തേഞ്ഞിപ്പലം: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വരിൽ വെച്ച് നടക്കുന്ന 2024 -25 വർഷത്തെ അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റ് സർവകലാശാലയുടെ വി.പി.റാഹിൽ സക്കീർ റെക്കോർഡോടുകൂടി സ്വർണം നേടി.14.08 സെക്കന്റിലാണ് റാഹിൽ റെക്കോർഡ് കരസ്ഥമാക്കിയത് .

കാലിക്കറ്റ് സർവകലാശാലയുടെ തന്നെ മെയ്മോൻ പൗലോസ് 2017 ൽ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി, ഗുണ്ടൂറിൽ കുറിച്ച റെക്കോർഡാണ്(14.19) റാഹിൽ സക്കീർ തിരുത്തിക്കുറിച്ചത്. 2018 ൽ ഐഡിയൽ കടകശ്ശേരി സ്കൂളിലൂടെയാണ് റാഹിൽ സക്കീർ സ്പോർട്സ് കരിയറിന് തുടക്കം കുറിച്ചത്.ഇപ്പോൾ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. 2024- 25 വർഷത്തെ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമഡൽ കരസ്ഥമാക്കുകയും കാലിക്കറ്റ് സർവകശാല ഇൻറർ കോളേജ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയ്ക്ക് വേണ്ടി റെക്കോർഡോടുകൂടി(14.33) സ്വർണം നേടുകയും ചെയ്തു.കലിക്കറ്റ് സർവകലാശാലയുടെ അത്‌ലറ്റിക് കോച്ചും മുൻ ഇന്ത്യൻ കോച്ചുമായ പി.ബി ജയകുമാറാണ് റാഹിൽ സക്കീറിന്റെ പരിശീലകൻ.

മലപ്പുറം ജില്ലയിലെ മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശിയും ലോംഗ് ജംപിൽ മുൻ ദേശീയ ജൂനിയർ ചാമ്പ്യനും കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവിയുമായ ഡോ: വി.പി.സക്കീർ ഹുസൈന്റെയും തസ്‌ലീനയുടെയും മകനാണ് റാഹിൽ സക്കീർ .റന്ന സക്കീർ , റെയ്ഖ സക്കീർ എന്നിവർ സഹോദരിമാരാണ്, മുൻ ജില്ല വോളിബോൾ താരമായിരുന്ന വി പി അഹമ്മദ്കുട്ടിയുടെ പേര മകനാണ് റാഹിൽ സക്കീർ.

റിപ്പോർട്ട് : അഷ്‌റഫ് കളത്തിങ്ങപ്പാറ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com