
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറായ അസീസ് കടലുണ്ടി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൂടിയായ റിട്ടേണിംഗ് ഓഫീസർ എം. ഗിരീഷിനാണ് പത്രിക കൈമാറിയത്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് എന്നിവർക്ക് പുറമെ വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. പ്രവാസ ലോകത്തെ സംഘടനാ പ്രവർത്തനങ്ങളിലെ മികവുമായെത്തുന്ന അസീസ് കടലുണ്ടി വള്ളിക്കുന്നിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്.
