ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ രക്ഷിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു. പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. രാമചന്ദ്രയുടെ മരണത്തിൽ നാഗമംഗല പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com