രാജ്‌കോട്ട്: മൂന്ന് ലക്ഷം രൂപ വിലവരുന്ന 8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. 33 വയസുള്ള കർഷകൻ സാബിർഹുസൈൻ ഷെർസിയ, 30 കാരനായ വ്യാപാരി ജാബിർ ബാദി, 45 കാരനായ ഡ്രൈവറും കർഷകനുമായ നസ്റുദ്ദീൻ ബാദി എന്നിവരാണ് വാങ്കനീർ സിറ്റി പൊലീസിൻറെ പിടിയിലായത്. പ്രതികളിൽ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സവാള വിൽക്കാൻ വാങ്കനീർ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീർ അമർസർ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, സവാള മോഷ്ടിച്ചതായും വിറ്റതായും പ്രതികൾ കുറ്റസമ്മതം നടത്തി. 35 വയസുള്ള ഇമ്രാൻ ഭോരാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ച് വച്ച സവാളയാണ് മോഷണം പോയത്. ഒക്ടോബർ 5-ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ് സവാള നഷ്ടമായെന്ന കാര്യം മനസിലായത്. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com