വ്യാജ പാസ്പോര്‍ട്ടുമായി ഇന്ത്യയില്‍ താമസം; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍. മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദയെ ഹില്‍ ലൈന്‍ പൊലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് താരം പിടിയിലായത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറിലാണ് ഇവർ താമസിച്ചിരുന്നത്.
താനെയിലെ അംബർനാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യ വിവരം. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നടിപിടിയിലാവുകയായിരുന്നു. റിയ ബർദെയുടെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങള്‍ക്കുമായി തിരച്ചില്‍ പുരോഗമിക്കുകയാണ്. റിയയുടെ അമ്മ റൂബി ഷെയ്ഖ് എന്ന അഞ്ജലി ബർദെ, അച്ഛൻ അരവിന്ദ് ബർദെ, സഹോദരൻ റിയാസ് ഷെയ്ഖ് എന്ന രവീന്ദ്ര, സഹോദരി മോനി ഷെയ്ഖ് എന്ന ഋതു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. റിയയുടെ മാതാപിതാക്കള്‍ ഖത്തറിലാണെന്നാണ് റിപ്പോർട്ടുകള്‍. അമരാവതി സ്വദേശിയാണ് ഇവർക്ക് വ്യാജ രേഖകള്‍ നിർമ്മിച്ചുകൊടുത്തത് എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

റിയയുടെ സുഹൃത്തുക്കളില്‍ ഒരാളായ പ്രശാന്ത് മിശ്രയാണ് ഇവർ ഇന്ത്യയില്‍ താമസിക്കുന്നത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് പോലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ പോലീസ് ഇവരുടെ രേഖകള്‍ പരിശോധിക്കുകയായിരുന്നു. റിയയുടെ അമ്മ ബംഗ്ലാദേശ് സ്വദേശിനിയാണ്. ഇവർ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ അരവിന്ദ് ബർദെയെ വിവാഹം കഴിക്കുകയായിരുന്നു. ഇവരൊക്കെ ബംഗ്ലാദേശ് സ്വദേശികളാണ്
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com