കേരളത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷിബിലി സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കും. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്ത് നിന്നും നെഹ്റു യുവ കേന്ദ്ര മുൻ നാഷണൽ യൂത്ത് വോളന്റിയറും ന്യൂസാംസൺ ക്ലബ്ബ് അംഗവുമായ മുഹമ്മദ് ഷിബിലി പങ്കെടുക്കും. കേരള സിവിൽ ഡിഫൻസ് അംഗം കൂടിയായ ഷിബിലി വണ്ടൂർ പുളിയക്കോട് സ്വദേശിയാണ്. കേരളത്തിൽ നിന്ന് ആകെ മൂന്ന് പേരും ദേശീയതലത്തിൽ 68 പേരുമാണ് നെഹ്റു യുവ കേന്ദ്രയുമായി ബന്ധപ്പെട്ട് ചടങ്ങിന്റെ ഭാഗമാവുക.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com