കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നും ഏപ്രിൽ മെയ് വെക്കേഷൻ കാലത്ത് കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ അഡീഷണൽ കോച്ചുകൾ അനുവദിക്കാൻ പറ്റുന്ന ട്രെയിനുകളിൽ കോച്ചുകൾ അനുവദിക്കണമെന്നും ഷൊർണൂർ നിലമ്പൂർ മെമു സർവീസ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് സതേൺ റെയിൽവേ കൺസൽറ്റീവ് കമ്മറ്റി അംഗം എ കെ എ നസീർ റെയിൽവേ കൺസൽറ്റീവ് കമ്മറ്റി അംഗംകൊടിക്കുന്നിൽ സുരേഷ് എം പി യോടൊപ്പം ന്യൂഡൽഹിയിൽ വെച്ച് റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
