വേങ്ങര: ഇരുകുളം സ്വദേശി മല അലവി ഹാജി മഹാരാഷ്ട്രയിലെ നാസിക്കിൽ മരണപ്പെട്ടു. പരേതനായ മല മൊയ്തീൻ കുട്ടി ഹാജിയുടെ മകനാണ്. ഇരുകുളം മേഖലയിലെ മത-സാമൂഹിക രംഗങ്ങളിലും ദീർഘകാലമായി നാസിക്കിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മയ്യിത്ത് നിലവിൽ നാസിക്കിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം ഇരുകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

