വേങ്ങര: വേങ്ങരയിലെ ജനങ്ങൾക്ക് ഏറെ സുപരിചിതനും കുട്ടികളുടെ ചികിത്സാ രംഗത്ത് ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോക്ടർ കുഞ്ഞി മുഹമ്മദ് (82) അന്തരിച്ചു. വേങ്ങരയിലെ നിരവധി കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് എം ബി ബിസുകാരനാണ്. മഞ്ചേരി ജില്ലാ ആശുപത്രി വേങ്ങര പിഎച്ച്സി എന്നിവിടങ്ങളിൽ ശിശുരോഗ വിദഗ്നായും മുസ്ലിം സർവ്വീസ് സൊസൈറ്റി സംഘാടകനായും സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വേങ്ങര വ്യാപാര ഭവൻ റോഡിലുള്ള ടൗൺ സലഫി മസ്ജിദിൽ വെച്ച് നടക്കും.

