മലപ്പുറം: മുൻ സി എം പി നേതാവും പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന താമരക്കുഴിയിലെ എൽ .മാധവൻ(72) നിര്യാതനായി. ജില്ലാ സഹകരണ ബാങ്ക് ഡയരക്റ്ററും മലപ്പുറം ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. മലപ്പുറം സഹകരണ സ്പിന്നിംഗ്മില്ലിൽ ജീവനക്കാരനായിരുന്ന മാധവൻ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു. സി എം പിയിലെ പിളർപ്പിനെതുടർന്ന്സി പി എമ്മുമായി സഹകരിച്ച്പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: സത്യഭാമ ( മുൻ ഊരകം സർവീസ് ബാങ്ക് ജീവനക്കാരി) മക്കൾ: ശരത് പ്രസാദ്, സ്മിതാലക്ഷ്മി (ഏആർ നഗർ സർവീസ് സഹകരണ ബാങ്ക്) മരുമകൻ: മുകേഷ്. സംസ്കാരം ഇന്ന്( ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com