മലപ്പുറം: സംഗീത വിരുന്നൊരുക്കി പുതുവത്സരത്തെ വരവേറ്റ് മലപ്പുറം പ്രസ്‌ക്ലബ്. മലപ്പുറം പ്രസ്‌ക്ലബ്ബ്ഹാളില്‍ നടന്ന സംഗീത സായാഹ് നവും പുതുവത്സരാഘോഷവും മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ പി.വി.നാരായണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം വി.അജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ബി.സതീഷ് കുമാര്‍, വി.പി.റഷാദ്, ജിജോ ജോര്‍ജ് പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും നസീബ് കാരാട്ടില്‍ നന്ദിയും പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീല്‍സ് മത്സര വിജയികളായ എം.കെ.സക്കീര്‍ ഹുസൈന്‍, കെ.ടി.സഈദ് അന്‍വര്‍, രമേശ് ചുങ്കപ്പള്ളി എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നഗരസഭാധ്യക്ഷന്‍ സമ്മാനിച്ചു. സംഗീത സായാഹ്നം നയിച്ച സുനില്‍ മലപ്പുറം, നംഷാദ് മലപ്പുറം, നൗഫില ഷെറിന്‍, ഹാരിസ് കാരാത്തോട്, ഇഷാന്‍ മലപ്പുറം എന്നിവര്‍ക്കുള്ള ഉപഹാരവും കൈമാറി. മാധ്യമ പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com