കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യുഎഇയിലെ കെഎംസിസി പരിപാടി കഴിഞ്ഞ് ഇന്ന് വൈകുന്നേരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നവാസിന് കസ്റ്റംസില്‍ നിന്ന് ദുരനുഭവമുണ്ടായത്. റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ നവാസ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ട് ആളുകള്‍ വന്ന് പേരും പാസ്സ്‌പോര്‍ട്ടും ചോദിച്ചെന്ന് പറയുന്നു. അവരുടെ കയ്യിലെഴുതിയ നമ്ബറും നവാസിന്റെ പാസ്സ്‌പോര്‍ട്ട് നമ്ബറും ഒത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചെന്നും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
UAE യിലെ KMCC പരിപാടികൾ കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് കരിപ്പൂർ എയർപ്പോർട്ടിൽ തിരിച്ചെത്തിയത്.റാസൽഖൈമ – കാലിക്കറ്റ് എയർഅറേബ്യ ഫ്‌ളൈറ്റിൽ ആദ്യ റോ സീറ്റിയിലായിരുന്നു ഞാനിരുന്നത്. അത് കൊണ്ട് തന്നെ സ്വാഭാവികമായി ആദ്യം പുറത്ത് വന്നത് ഞാനായിരുന്നു. കാലിക്കറ്റ് എയർപ്പോർട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ടാളുകൾ വന്ന് പേര് ചോദിച്ചു; ഞാൻ പേര് പറഞ്ഞു. പാസ്സ്പോർട്ട് ചോദിച്ചു; പാസ്സ്പോർട്ട് കൊടുത്തു. പിന്നെ അവർ കയ്യിലെഴുതിയ നമ്പറും എന്റെ പാസ്സ്പോർട്ട് നമ്പറും ഒത്ത് നോക്കി കുറച്ച് ചോദ്യങ്ങളായി, ഒന്ന് വെയ്റ്റ് ചെയ്യണമെന്നായി. പിന്നീട് ചോദ്യ ശരങ്ങളായിരുന്നു, എവിടെ പോയതാ..?? എന്തിന് പോയതാ..?? ഹാൻഡ് ബാഗ് ഒന്ന് നോക്കട്ടെ..?? കാര്യമെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ; അവിടം തർക്കമായി. ഞാൻ ഡെസിഗ്നേഷൻ പറഞ്ഞപ്പോ, അവർക്ക് തിരിഞ്ഞ് കളിയായി.പിന്നീട് അതിൽ ഒരാൾ പറഞ്ഞു; നിങ്ങളുടെ പേരിൽ ഒരു ഇൻഫർമേഷൻ വന്നിട്ടുണ്ട്.. ഒന്ന് ചെക്ക് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നായി കാലിക്കറ്റ് എയർപ്പോർട്ട് കസ്റ്റംസിൽ വരുന്ന ഇൻഫൊർമേഷനെ കുറിച്ച് മുൻധാരണ ഉള്ളതിനാൽ, ചെക്ക് ചെയ്യാൻ ഞാനും പറഞ്ഞു.കസ്റ്റംസിൻ്റെ സകല പരിശോധനയും കഴിഞ്ഞ് ‘എന്താപ്പം ഇങ്ങനെ’ എന്നാലോചിച്ച് പുറത്തിറങ്ങിയപ്പോഴാണ് msf സംസ്ഥാന സെക്രട്ടറി അൽ റെസിൻറെ ഒരു മെസേജ്. ഇടത് പ്രൊഫൈലിൽ നിന്ന് എന്റെ ഫോട്ടോയും മൂന്ന് സ്വർണ ഗോൾഡ് ക്യാപ്സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്ന്..!ഇപ്പൊ കാര്യങ്ങൾ ഏകദേശം റെഡിയായി വരുന്നുണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ഷൻ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബർ വെട്ട് കിളികളുടെ ശല്യം കുറച്ച് കൂടുതലാണ്. വെട്ടുക്കിളി സഖാക്കളോടാണ്.. ഒരു വർഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം എനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് ഏമാന്മാർ തപ്പി നോക്കിയിട്ട് ഒന്നും കിട്ടാതെ വിട്ട കേസാ.. ഇപ്പൊ ദാ കസ്റ്റംസും..!പിണറായി പോലീസ് ഭരിക്കുന്നത് RSS ആയത് കോണ്ട് കാര്യമായൊരു കാര്യമില്ലെന്നറിയാം, എന്നാലും സൈബർ വെട്ടുകിളികൾക്കെതിരെ ഒരു പരാതി കൊടുത്തിടുന്നുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com