മലപ്പുറം: ശുചിത്വ പരിപാലനവും റോഡുസുരക്ഷ ബോധ വർക്കരണവും വീട്ടമ്മമാർ ഏറ്റെടുത്താൽ ഏറെ പ്രയോജനപ്പെടുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ മിഷനുമായി കൈകോർത്ത് ജില്ലയിൽ ചങ്ങരംകുളം മുതൽ വഴിക്കടവു വരെയുള്ള മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും വരുന്ന ആറു മാസക്കാലം വീഡിയോ വാൾ പ്രചരണ വാഹന ജാഥക്ക് ഉടൻ തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ഗെയിൻ അക്കാഡമി സെമിനാർ ഹാളിൽ സംഘടിപ്പിച്ച വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് സുജാത എസ് വർമ്മ അധ്യക്ഷയായിരുന്നു. റാഫ് വനിതാ ഫോറം പ്രസിഡണ്ടായി ബേബി ഗിരിജ, ജനറൽ സെക്രട്ടറിയായി ശബ്ന തുളുവത്ത് , ട്രഷററായി ആർ സാവിത്രി ടീച്ചർ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി പി കെ ജുബീന, സാബിറ ചേളാരി, ബിജി തോമസ്, എൻടി മൈമൂന, ടി കെ. റുക്കിയ ജോയിൻ്റ് സെക്രട്ടറിമാരായി ആബിദ കൂരി, സി പി മുംതാസ്, ടി എസ് ഫെബിന,പിടിബുഷറ, എ തബ്സീറ എന്നിവരേയും തെരെഞ്ഞെടുത്തു. എഡിഎംസി മുഹമ്മദ് കട്ടുപ്പാറ,കാവുങ്ങൽ സുഹ്റാബി, അക്രം ചുണ്ടയിൽ,വിജയൻ കൊളത്തായി,ഏകെ. ജയൻ, കെപി ഷംസീർ ബാബു എന്നിവർ സംസാരിച്ചു. ടി ശബ്ന സ്വാഗതവും പി കെ ജൂബിന നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com