Sunday, September 13News That Matters
Shadow

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മഞ്ചേരി: പത്തപ്പിരിയം ഭക്തപ്രിയം ക്ഷേത്രത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലൊരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. ഫെസ്റ്റിവലിൽ കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടി സംവിധാനം ചെയ്ത ‘അമ്മ വീണ്ടും പറഞ്ഞ് തന്ന കഥ’ എന്ന ചിത്രം മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം കരസ്ഥമാക്കി. ചടങ്ങ് സംവിധായകൻ ബാബു ഭക്തപ്രിയം ഉദ്ഘാടനം ചെയ്തു. മുരളി, അഞ്ജന എന്നിവർ പരിപാടിയിൽ സംസാരിച്ചു. സുഭീഷ് പത്തപ്പിരിയം സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL