Sunday, September 13News That Matters
Shadow

വൈലത്തൂർ ഒരുമ പാലിയേറ്റീവ് കെയർ സൊസൈറ്റി പത്താം വാർഷികവും കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നടന്നു

വൈലത്തൂർ ഒരുമ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും പി.കെ. നവാസ് എം.എൽ.എ നിർവഹിച്ചു. സൊസൈറ്റിയിൽ പുതുതായി സജ്ജമാക്കിയ കൗൺസിലിംഗ് റൂമുകളുടെ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. കോമുക്കുട്ടി നിർവഹിച്ചു. ഒരുമ ചെയർമാൻ കെ.പി. മുഹമ്മദ്‌ കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ എൻ. അഷ്‌റഫ്‌ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിദ്ധീഖ് പുല്ലാട്ട്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സാബിറ മൂത്തേടത്ത്, സി.കെ. മുസ്തഫ, പി.പി. ഇബ്രാഹിം കുട്ടി, വി.പി. നാസർ, എൻ.പി. അബ്ദുറഹിമാൻ, ബർസാത് സകീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഒരുമ വൈസ് ചെയർമാൻ സി. ഗോപി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL