മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നതും, ക്ഷാമബത്തശമ്പള പരിഷ്‌ക്കരണ കുടിശ്ശിക പോലുള്ള ആനുകൂല്യ നഷ്ടങ്ങളും കാരണം ജീവനക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ആയതിനാല്‍ ഉപേക്ഷിച്ച പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പിടിക്കല്‍ നിര്‍ത്തണമെന്നും, ക്ഷാമ ബത്തശമ്പള, പരിഷ്‌ക്കരണകുടിശ്ശിക തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നുംഅധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി സംഘടിപ്പിച്ച ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് അനാസ്ഥയാല്‍ കുത്തഴിഞ്ഞ ജീവനക്കാരുടെ ചികില്‍സാഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.സിവില്‍ സ്‌റ്റേഷനുമുമ്പില്‍ നടന്ന അതിജീവന ധര്‍ണ്ണ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഇ.വി നൗഫല്‍ അദ്ധ്യക്ഷനായിരുന്നു. ആള്‍ കേരളാ സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡണ്ട് ആശിഷ് മാസ്റ്റര്‍, കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്) ജില്ലാ സെക്രട്ടറി ആര്‍. വിഷ്ണു, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി അനൂപ് മാത്യു, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ.ഇ. ചന്ദ്രന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എ.പി. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ജില്ലാ കണ്‍വീനര്‍ എം. രാകേഷ് മോഹന്‍ സ്വാഗതവും, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജിസ്‌മോന്‍ പി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com