മലപ്പുറം: വയനാട് ദുരന്തഭൂമിയിൽ നിസ്വാർത്ഥ സേവനങ്ങൾ നടത്തിയ റാഫ് പ്രവർത്തകരെ മുൻനിർത്തി തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം അബ്ദു പറഞ്ഞു. പോലീസ്, മോട്ടോർ വാഹന, എക്സൈസ്, കുടുംബശ്രീമിഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്കായി നാല് ഡിജിറ്റൽവാൾ വാഹനപ്രചരണ ജാഥകൾ ജില്ലയൊട്ടുക്കും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ മുന്നോടിയായി എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ, പോലീസ് സ്റ്റേഷൻ പരിധികളിലും കൂടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല കമ്മിറ്റി കോട്ടക്കുന്ന് വിജീഷ് അസോസിയേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവേള റാഫി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഏകെ ജയൻ റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗതം പറഞ്ഞു. നസീം കൊടിയത്തൂർ, ബേബി ഗിരിജ, അരുൺ വാരിയത്ത്, സബ്ന തുളുവത്ത്, പി.ശങ്കരനാരായണൻ, ബിജി തോമസ്, നൗഷാദ് മാമ്പ്ര,മുംതാസ് ബീഗം, എൻടി മൈമൂന, സാവിത്രിടീച്ചർ,പറങ്ങോത്ത് മുഹമ്മദ്കുട്ടി, ഉമ്മുൽ ഫസ്ല,എ കെ ഹംസ, വി.വിജയൻ, ഏകെ കുഞ്ഞു മുഹമ്മദ്, സുഹ്റ കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജുബീന സാദത്ത് നന്ദി പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി പാലോളി അബ്ദുറഹിമാൻ ജനറൽ സെക്രട്ടറിയായി ഏകെ ജയൻ ട്രഷറർ ആയി അരുൺ വാരിയത്ത് എന്നിവരെ ഐക്യകണ്ഠേന തെരെഞ്ഞെടുത്ത് ജില്ല കമ്മിറ്റി പുന:സംഘടിപ്പിച്ചു.

റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല കൺവെൻഷൻ മലപ്പുറം വിജീഷ് അസോസിയേറ്റ്സ് ഹാളിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com