മലപ്പുറം: ഇനിയൊരു ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ ചേരിയന്‍ മലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് എച്ച് ആര്‍ എച്ച് ആര്‍ സി സി യോഗം ആവശ്യപ്പെട്ടു. മങ്കട, പന്തലൂര്‍, കീഴാറ്റൂര്‍, ആനക്കയം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേരിയന്‍ മലയുടെ ചെരുവുകളിലും താഴ്വരകളിലും വസിക്കുന്ന അയ്യായിരത്തോളം കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. മങ്കട വില്ലേജിലാണ് കൂടുതല്‍ ക്വാറികളുള്ളത്. കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ അനധികൃത ചെങ്കല്‍ ക്വാറികള്‍ നാല്പതോളമുണ്ട്. കരിങ്കല്‍ ക്വാറികള്‍ നിയമം അനുശാസിക്കുന്ന വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം കളക്ടറുടെ നിര്‍ദ്ദേശപ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ജിയോളജി വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഞായറാഴ്ച്ച പോലും ക്വാറികളില്‍ ഖനനം നടന്നിട്ടുണ്ട്. ലോഡ് കയറ്റിയ ലോറികള്‍ നിര്‍ബാധം ഓടുന്നു. ഈ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. എച്ച് ആര്‍ സി സി ജില്ലാ പ്രസിഡന്‍റ് അബൂബക്കര്‍ എന്ന ബാവമാസ്റ്റര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ദേശീയ പ്രസിഡന്‍റ് ബഷീര്‍ ഹാജി മങ്കട ഉദ്ഘാടനം ചെയ്തു. എച്ച് ആര്‍ സി സി ട്രസ്റ്റിമാരായ മുഹമ്മദ് റഫീഖ്, അഷറഫ് നാലകത്ത്, മുഹമ്മദ് അലി എന്‍ വി, പ്രവര്‍ത്തകരായ ഷഹ്ല നിലമ്പൂര്‍, റാബിയ ടീച്ചര്‍, കെ വി ദാസന്‍, അലി മങ്കട എന്നിവര്‍ സംസാരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരിയായി സി പി ജംഷിലയെ തെരഞ്ഞടുത്തു.
മറ്റു ഭാരവാഹികള്‍: റെജി സി ജെ (പ്രസിഡന്‍റ്), ഷാഹുല്‍ ഹമീദ് (വര്‍ക്കിംഗ് പ്രസിഡന്‍റ്) അബ്ദുള്ള കെ, കെ സി ജോണ്‍(വൈസ് പ്രസിഡന്‍റുമാര്‍), രാഹുല്‍, നാജില്‍ സി ടി (ജോ. സെക്രട്ടറിമാര്‍), പി ഹമീദ്(ട്രഷറര്‍), ധന്യ ബി, പ്രമീള കെ(വനിതാ വിഭാഗം സെക്രട്ടറിമാര്‍)
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com