Sunday, March 1News That Matters
Shadow

സർഗ്ഗാത്മകതയുടെ ‘വൃഷ്ടി’: കാലിക്കറ്റ് സർവകലാശാലയിൽ ഫാഷൻ ഡിസൈനർമാരുടെ ബിരുദദാന ഷോ അരങ്ങേറി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നിന്ന് ബി.എസ്.സി., എം.എസ്.സി. ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികളുടെ പാസ്സിംഗ് ഔട്ട് ഷോ ആയ ‘വൃഷ്ടി 2026’ ഫെബ്രുവരി 17-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. വർണ്ണാഭമായ ഷോയിൽ 21 വിദ്യാർത്ഥിനികൾ നൂറ്റഞ്ചോളം വ്യത്യസ്തമായ ഡിസൈനുകളാണ് അവതരിപ്പിച്ചത്. മറ്റ് ഡിസൈനർ ഷോകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഈ ക്യാമ്പസിലെ വിദ്യാർത്ഥിനികൾ തന്നെയാണ് ‘വൃഷ്ടി 2026’ന്റെ ഓരോ ഘട്ടത്തിലും സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നത്. ഡ്രസ്സ് ഡിസൈനിംഗ് മുതൽ സ്റ്റിച്ചിംഗ്, കൊറിയോഗ്രാഫി, മ്യൂസിക്, ആക്സസറീസ്, ഡിസൈനിംഗ്, മോഡലിംഗ് തുടങ്ങിയ എല്ലാ മേഖലകളും പൂർണ്ണമായും നിർവ്വഹിച്ചത് വിദ്യാർത്ഥിനികൾ തന്നെയാണ്. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. എ. യൂസഫ് (പ്രൊഫ. & HOD ബോട്ടണി ഡിപ്പാർട്ട്മെന്റ് & ഡയറക്ടർ ഡി.യു.എസ്.ഇ), സജിത എം.പി. (കോ-ഓർഡിനേറ്റർ), ബിലു പി. (എ.എസ്.ഒ) തുടങ്ങിയവർ സംബന്ധിച്ചു. സാന്ദ്ര ചാണ്ടി, അശ്വതി കെ, ഫരീദ് ഇൻഫിനിറ്റി എന്നിവർ വിധി നിർണ്ണയിച്ച ഷോയിൽ എം.എസ്.സി വിഭാഗത്തിൽ രശ്മി പി.കെയും, ബി.എസ്.സി വിഭാഗത്തിൽ അനീഷ്മ പി.കെയും ഒന്നാം സ്ഥാനത്തിന് അർഹരായി. ഇത്തവണയും വൃഷ്ടിയുടെ സർഗ്ഗാത്മക നിർമ്മാണം, മേൽനോട്ടം, നടത്തിപ്പ് എന്നിവയുടെ ചുമതല കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ആൻസ്‌ ഇൻ്റഗ്രേറ്റഡ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL