മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനം ആചരിച്ചു. പരിപാടിയിൽ മുസ്തഫ കടമ്പോട്ട്, കെ.ടി.എ. സമദ്, രാധാ മോഹൻ, നാസർ പുൽപ്പറ്റ, സകരിയ, അബ്ദുറഹ്മാൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

