
മലപ്പുറം : ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണമെന്നും ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത നിലനിര്‍ത്തി താഴെക്കിടയിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സമൂഹത്തിനും നാടിനും ഗുണപ്രദമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് പ്രകൃതി സൗഹൃദവും മനുഷ്യ നന്മക്കും വേണ്ടിയുള്ള വികസന കാഴ്ചപ്പാട് നമുക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ ദി പിപ്പീള്‍ ജനപ്രതിനിധി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി പി എ സലാം അധ്യക്ഷത വഹിച്ചു. ഐ ജി എം എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഷറഫുദ്ദീന്‍, മാധ്യമ പ്രവര്‍ത്തകന്‍ ദീപ്തീഷ് എന്നിവര്‍ ക്ലാസെടുത്തു.മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളായ ഹാരിസ് ആമിയന്‍, അഡ്വ. എന്‍ കെ മജീദ്, എം പി മുഹമ്മദ്, കെ എന്‍ ഷാനവാസ്, കബീര്‍, ഒ പി കുഞ്ഞാപ്പു ഹാജി, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സിദ്ധീഖ് മാസ്റ്റര്‍, കെ. ഇസ്മായില്‍ മാസ്റ്റര്‍, അഡ്വ. റിനീഷ, സി പി ഷാജി, എന്‍ കുഞ്ഞീതു, എം ടി ബഷീര്‍, ജലീല്‍ മുണ്ടോടന്‍, പി എച്ച് ആയിഷാബാനു, കോടാലി അനീസ, നീലന്‍ കോഡൂര്‍, ബാബു പാത്തിക്കല്‍, ആശിഖ് പള്ളിമുക്ക്, ശാഫി കാടേങ്ങല്‍, ഫൗസിയ എന്‍ കെ, ബുഷ്‌റ സി എന്നിവര്‍ പ്രസംഗിച്ചു
