മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം ഉദ്ഘാ ടനം ചെയ്തു. ചടങ്ങില്‍ സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ ബ്രെയിൽ സാക്ഷരത പദ്ധതിയിലുടെ നാല്, ഏഴ്, പത്ത് തുല്യതാ കോഴ്സുകൾ വിജയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. മികച്ച വിജയം നേടിയ പഠന കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് നിർവ്വഹിച്ചു. മികച്ച വിജയം നേടിയ ഹയർസെക്കന്ററി തുല്യതാപഠിതാക്കൾക്കുള്ള ടി.സി ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ് വിതരണം ചെയ്‌തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com