രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. നിലമ്പൂര്‍ നഗരസഭ ഒന്നാം ഡിവിഷനിലെ വോട്ടറായ അദ്ദേഹം നിലമ്പൂര്‍ മോഡല്‍ യു.പി സ്‌കൂളില്‍ ഭാര്യ ജാസ്മിനൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. രാഹുല്‍ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ താനില്ലെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി വ്യക്തമാക്കി.
പി.വി അബ്ദുല്‍ വഹാബ് എം.പി VIDEO NEWS
