മലപ്പുറം: ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യക്കെതിരേ എസ്.കെ.എസ്.എസ്.എഫ് ജില്ലയിലെ മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഫലസ്തീന്‍ ജനതക്കുനേരെ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ രണ്ടുവര്‍ഷമായ ഇന്നലെ വൈകീട്ടാണ് സയണിസ്റ്റ് ക്രൂരതക്കെതിരേ പ്രതിഷേധിച്ച് പ്ലേകാര്‍ഡുകളേന്തിയാണ് നഗരങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തിയത്. മലപ്പുറം നഗരത്തില്‍ നടന്ന പ്രതിഷേധ തെരുവ് കലക്ടേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് തുടങ്ങി കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സംഗമിച്ചു.സംസ്ഥാന സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ക്രൂരതയെന്ന പ്രയോഗത്തെ പോലും ലജ്ജിപ്പിക്കുന്ന ഭീകരതയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്‌റാഈല്‍ നടത്തുന്നതെന്നും,ഫലസ്തീന്‍ ജനതയുടെ പക്ഷം ചേര്‍ന്ന് സമാധാനത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും പീഡിതര്‍ക്ക് വേണ്ടി പ്രാര്‍ഥന നടക്കണമെന്നും തങ്ങള്‍ പറഞ്ഞു.ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി.സിദ്ദീഖ് തങ്ങള്‍ പട്ടര്‍കടവ്,മേഖലാ വര്‍ക്കിംങ് പ്രസിഡന്റ് എന്‍.വി നജീബ് ഫൈസി മേല്‍മുറി,സെക്രട്ടറി നസീര്‍ പെരിമ്പലം,ട്രഷറര്‍ ശരീഫ് സുല്‍ത്താനി വലിയാട് സംസാരിച്ചു. സൈനുല്‍ ആബിദ് മാസ്റ്റര്‍,കെ.ടി നൗഷാദ്, സിറാജ് മുണ്ടുപറമ്പ്,ശംസു കോണോംപാറ,ശാഫി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

