കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം മൊയ്‌ദീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.അവശ്യ സാധന വിലവർദ്ധനവ് നിയന്ത്രിക്കണമെന്നും, സർക്കാർ വിപണിയിൽ ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി എച് സമദ്, ജില്ലാ സെക്രട്ടറി കെ ടി രഘു, ബഷീർ റോളക്സ്, പി.പി. അബ്ദുറഹ്മാൻ, സജീർ അരീക്കോട്, അമീർ സബ്ക, ബിജു കൊക്യൂറോ, മുജീബ് അൽ ഫറൂജ്, അനസ് യൂണിയൻ തുടങ്ങിയവർ സംസാരിച്ചു.
