അരിമ്ബ്ര മലയിലെ വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ കൊണ്ടോട്ടി പൊലിസ് കേസെടുത്തു.മൊറയൂർ പഞ്ചായത്ത് സെക്രട്ടറി പി.എസ് സല്‍മാബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി. എൻ. എസ്) 271, 272 (ജീവന് ഭീഷണിയാവുന്ന പകർച്ചവ്യാധി പരത്തല്‍), 280 (ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ പരിസ്ഥിതി മലിനീകരണം) എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.മിനിഊട്ടിയിലെ റോഡ് സൈഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രണ്ട് സ്ഥലങ്ങളിലായി മാലിന്യം നിഷേപിച്ചിട്ടുണ്ടെന്ന് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അതേ സമയം കോഴിക്കോട് കോർപറേഷനിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും ഹരിത കർമ സേനയില്‍ നിന്നും ഏജൻസികള്‍ ശേഖരിച്ച അജൈവ മലിന്യമാണ് മിനി ഊട്ടിയില്‍ കൊണ്ടു വന്ന് തള്ളിയതെന്ന് മൊറയൂർ പഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർക്കും സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മൊറയൂർ പഞ്ചായത്ത് സെക്രട്ടറി പി.എസ് സല്‍മാബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി. എൻ. എസ്) 271, 272 (ജീവന് ഭീഷണിയാവുന്ന പകർച്ചവ്യാധി പരത്തല്‍), 280 (ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ പരിസ്ഥിതി മലിനീകരണം) എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.
മിനിഊട്ടിയിലെ റോഡ് സൈഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രണ്ട് സ്ഥലങ്ങളിലായി മാലിന്യം നിഷേപിച്ചിട്ടുണ്ടെന്ന് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അതേ സമയം കോഴിക്കോട് കോർപറേഷനിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും ഹരിത കർമ സേനയില്‍ നിന്നും ഏജൻസികള്‍ ശേഖരിച്ച അജൈവ മലിന്യമാണ് മിനി ഊട്ടിയില്‍ കൊണ്ടു വന്ന് തള്ളിയതെന്ന് മൊറയൂർ പഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർക്കും സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം നഗരസഭയിലും മാലിന്യം തള്ളി
മിനി ഊട്ടിയില്‍ അജൈവമാലിന്യം തള്ളിയത്തിന് പിന്നാലെ ഇതുപോലുള്ള കൂടുതല്‍ പരാതികളെത്തുന്നു. മലപ്പുറം നഗരസഭ അതിർത്തിയായ കൊളായില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സമാന രീതിയില്‍ മാലിന്യം തള്ളി. 15 ന് അർധരാത്രിക്ക് ശേഷം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യം തള്ളിയതായി പൂക്കോട്ടൂർ മുണ്ടിത്തൊടിക സ്വദേശി കെ. റിയാസ് മലപ്പുറം പൊലിസില്‍ പരാതി നല്‍കി. നഗരസഭയിലെ മൂന്നാം വാർഡില്‍ ഉള്‍പ്പെട്ട ആലത്തൂർ പടി – മാര്യാട് റോഡിലെ കൊളായി അല്‍ അബീർ ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് മാലിന്യം തള്ളിയത്. വാർഡ് കൗണ്‍സിലർ എ.പി ശിഹാബിന്റെ പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. മാലിന്യം തള്ളിയതില്‍ മലപ്പുറം നഗരസഭ അധികൃതർ ഇന്ന് പൊലിസില്‍ പരാതി നല്‍കും.എത്തിച്ചത് നമ്ബർ പ്ലേറ്റ് മറച്ച ലോറിയില്‍കഴിഞ്ഞ 15 നു പുലർച്ചെ 2.17 ഓടെ നമ്ബർ പ്ലേറ്റ് മറച്ച ലോറി മാര്യാട് നിന്നും കൊളായി റോഡില്‍ പ്രവേശിക്കുന്നതായി അവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഫുള്‍ ലോഡുമായി മുകളില്‍ ടാർപ്പായ വിരിച്ച വാഹനം തിരികെ ആലത്തൂർപടിയിലെത്തുന്നത് ഒരു മണിക്കൂറിനു ശേഷം. അപ്പോഴുള്ള ദൃശ്യങ്ങളില്‍ വാഹനത്തില്‍ ലോഡ് പകുതിയായതായി കാണുന്നു. ചാക്കുകളില്‍ കെട്ടിയ മാലിന്യം ലോറിയില്‍ നിന്ന് എടുത്തെറിയുകയായിരുന്നുവെന്ന് പ്രദേശ വാസികള്‍ പറയുന്നു. ആലത്തൂർ പടിയിലെത്തിയ വാഹനം മലപ്പുറം ഭാഗത്തേക്കാണ് പോയത്. മിനി ഊട്ടിയിലും മാലിന്യം തള്ളിയത് ഈ ലോറിയണെന്ന് സംശയവുമുണ്ട്.