മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രധാന മന്ത്രി വികസിത് റോസ്ഗാര്‍ യോജന പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വ്യവസായ വികസനത്തിലും വലിയ കുതിച്ചു ചാട്ടം സൃഷ്ടിക്കുമെന്ന് ബി എം എസ് ദേശീയ സെക്രട്ടറി വി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബിഎംഎസ് ജില്ലാ കമ്മിറ്റിയും ലേബര്‍ സ്റ്റഡീസ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി കോട്ടക്കല്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച യുവ നേതൃ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക പരിജ്ഞാനവും വൈദഗ്ദ്യവും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ബി എം എസ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന യുവ ശിബിരമാണ് ഭാഗമായണ് പരിപാടി സംഘടിപ്പി്ച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ചരിത്രപരമായ ഉത്തേജന സാമ്പത്തിക പാക്കേജാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.ആര്‍ എസ് എസ് ദക്ഷിണ പ്രാന്ത സാമാജിക സമരസത പ്രമുഖ് വി കെ വിശ്വനാഥന്‍,സംസ്ഥാന സെക്രട്ടറി വി രാജേഷ്, മറ്റു സംസ്ഥാന ഭാരവാഹികളായ അഡ്വ.പി മുരളീധരന്‍,ദേവു ഉണ്ണി ,ജില്ലാ സെക്രട്ടറി എല്‍ സതീഷ് എന്നിവര്‍ സംസാരിച്ചു. നൂറിലേറെ പുതിയ പ്രവര്‍ത്തകര്‍ യുവശിബിരത്തില്‍ പങ്കെടുത്തു.
