Thursday, September 18News That Matters
Shadow

മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി

എ​ട​ക്ക​ര: മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ എ​ട​ക്ക​ര പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി. കൊ​ണ്ടോ​ട്ടി കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ല്‍ അ​ന​സ് (42), തൃ​ശൂ​ര്‍ ചി​റ​യ​മ​ന​ങ്ങാ​ട് കാ​രേ​ങ്ങ​ല്‍ ഹ​ക്കീം (42) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്.​ഐ പി. ​ജ​യ​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര പൊ​ലി​സും ഡാ​ന്‍സാ​ഫ് സം​ഘ​വും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ലി​ക്ക​റ്റ് നി​ല​മ്പൂ​ര്‍ ഊ​ട്ടി റോ​ഡി​ല്‍ പൂ​ച്ച​ക്കു​ത്തി​ല്‍ ​വെ​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നും മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. തെ​ര്‍മോ​കോ​ള്‍ പെ​ട്ടി​ക​ളി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ച് അ​തി​ന് മു​ക​ളി​ല്‍ മ​ത്സ്യം നി​റ​ച്ച പെ​ട്ടി​ക​ള്‍ അ​ടു​ക്കി​​​വെ​ച്ചാ​യി​രു​ന്നു ക​ട​ത്ത്. ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​മ്പും ആ​ന്ധ്ര​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​താ​യി പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL