മഞ്ചേരി ടൗണ്‍ ലൈന്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും മലബാര്‍ ഹെറിറ്റേജില്‍ നടന്നു. കെ എം വിബിന്‍ (പ്രസിഡന്റ്), കുഞ്ഞന്‍ (സെക്രട്ടറി), മധു ലാകയില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. സ്ഥാനാരോഹണ ചടങ്ങ് കെ പി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എം വിബിന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.പ്രഭുദാസ് മുഖ്യാതിഥിയായി. സ്ഥാനാരോഹണ ചടങ്ങിന് പ്രോഗ്രാം കോ ഓഡിനേറ്റര്‍ വിജയരാജ് നേതൃത്വം നല്‍കി. ജി എല്‍ ടി കോ ഓഡിനേറ്റര്‍ ജയരാജ്,ഐ പി പി മനോജ് കുമാര്‍, എം സി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് 25 ഐ വി സ്റ്റാന്‍ഡുകളും തൃക്കലങ്ങോട് പെയിന്‍ ആന്റ് പാലിയേറ്റീവിലേക്ക് വാക്കറുകളും സംഭാവന നല്‍കി. തുടര്‍ന്ന് കുട്ടികളുടെ നൃത്ത,സംഗീത പരിപാടികളും അരങ്ങേറി.


